Saturday, 5 September 2015

ഭ്രാന്ത്

ഭ്രാന്ത്

നിങ്ങൾ പറയുന്നു
എനിക്കു ഭ്രാന്താണെന്ന്
പക്ഷെ
പറയുന്നതെല്ലാം
സത്യമാണ്‌.

ഒരു തിരിയിൽ
ഞാനൊരു സൂര്യനെ കാണാറുണ്ട്
ഒരു ഗ്ലാസ്സിലെ ജലം
കടലാണെന്നും
എനിക്കു തോന്നാറുണ്ട്.

നിഴലു  കണ്ടാൽ
രാത്രിയായെന്നും
മനുഷ്യനെക്കണ്ടാൽ
 മരങ്ങളാണെന്നും
നിങ്ങളുടെ സംസാരം
പൊഴിയുന്ന ഇലപോലെയെയാണെന്നും
ഞാൻ കരുതുന്നു.

ചില നേരങ്ങളിൽ
വലിയ അലർച്ചകളും
നേരിയ ഏങ്ങലുകളും
ഞാൻ കേൾക്കാറുണ്ട്.
നിങ്ങൾ ചിരിക്കുബോൾ
സത്യത്തിൽ കരയുന്നതായും
കരയുബോൾ
ചിരിക്കുന്നതായും

ഞാൻ കാണുന്നു.

ഇനി ചങ്കിൽ
തൊട്ടു പറയൂ
എനിക്കു ഭ്രാന്തുണ്ടോ?