Monday, 29 April 2013

കണ്ണീർ


വാക്കിൽ തൊടുത്ത  ശരത്തിൽ 
നിന്നിലെ ജലം ഞാൻ തേവിക്കളഞ്ഞു.
ഉള്ളിലെ നീര്ചോല വീണ്ടും 
കലങ്ങി മറയവേ
അതിനു ഒരു കടലിന്റെ 
കനമുണ്ടെന്നു തോന്നി .

മനസ്സിലെ മുകിൽപ്പുറങ്ങളിൽ  നിന്നും 
നീര് വാർന്നു വീഴുന്നത്  ഒരു അനുഗ്രഹമാണ് .
കഴുകലിന്റെ അനുഭവം നീട്ടി 
കാഴ്ചയുടെ ആകാശങ്ങളെ അത് വികസിപ്പിക്കുന്നു .

വീക്ഷണത്തിലെ വിശാലതയിൽ 
ഹൃദയാന്തരിക്ഷത്തിലെ നനവിനെ ആദ്യമായി 
നാം അങ്ങനെ സ്നേഹിച്ചു തുടങ്ങുന്നു ....

Monday, 22 April 2013

ഞാനെന്ന ഉപമ


  ശിരസ്സിൽ നാളം കൊളുത്തി
നിഴലുകൾക്കിടയിളുടെ ഓടുവാൻ
നിയോഗിതനായ
ഒരു മെഴുകു വണ്ടിയാണ് ഞാൻ .

ഒരു മഴനൂലിൽ
ആകാശക്കീറിൽ നിന്നും ചാഞ്ഞിറങ്ങി
ജാലകപ്പാളിയിൽ ഒലിച്ചിറങ്ങി
നനവ്‌ നല്കുവാൻ  വരം ലഭിച്ച
കോർത്തപ്പെ ട്ട മുത്താണ് ഞാൻ.


വർണങ്ങൾ കൊണ്ട്
വസന്തം ഒരുക്കുവാൻ
ശിശിരം കടന്നെത്തുന്ന
ചിത്ര ശലഭം ആണ് ഞാൻ.

വെയിൽ തിന്നുന്ന  ജീവിതങ്ങൾക്ക്
തണലോരുക്കുവാൻ
ഭുമിയിലേക്ക് എറിയപ്പെട്ട
വിത്തിന്റെ ജന്മ്മം ആണ് ഞാൻ .


ഇന്നലകളിലെ  തെറ്റുകൾക്ക്
വൈദ്യം പുരട്ടുവാൻ വന്ന
ഇന്നിന്റെ ശറിയാന് ഞാൻ .

നാളം ആളുമ്പോൾ
നനവ്‌ പടരുമ്പോൾ
വസന്തം ഒരുങ്ങുബോൾ
വിത്ത് മരമാകുബോൾ
ശരികൾ തുടരുമ്പോൾ
കൃതഞജതയിൽ   മിഴിയും പൂട്ടി
  ഞാൻ ഇവിടെ  ..................

തനിയാവർത്തനം


നിഴൽ  കൂത്താടിയിരുന്ന താഴവരയിൽ
അണയാതിരുന്ന കൈത്തിരി
ഒരു ചെറു കാറ്റിന്റെ നിസ്വനതയിൽ
കരഞ്ഞു പോയി .

മിഴിതുറവിയെ ധ്യാനിച്ച പൂമൊട്ടിനു
ഒരു കുട്ടിയുടെ കുസൃതിയിലീക്ക്
തന്റെ കിനാവിനെ
കടം കൊടുക്കേണ്ടി വന്നു .

ഒരു മല്ലന്റെ മെയ്യിലെ കൊഴുപ്പിൽ
കിടന്നുറങ്ങി മടുത്ത ഒരു വറ്റ് ചോറിനു
ഒരു നിസ്വന്റെ വയറിലെ
നിലവിളിയിലേക്ക്  ആഴുവാൻ
ആരോ ആശ കൊടുത്തു .

ആകാശപ്പുരങ്ങളിലേക്ക്
ഒരു കിളിയുടെ ചിറകുണരാവെ
കനിവിന്റെ കണികണ്ടു കെണിയിൽ അപ്രത്യക്ഷമായ് !
മിഴി പൂട്ടാതെ  ഇണയും ..... വാ പൊളിക്കുന്ന കുഞ്ഞും ......
ഉള്ളിൽ വിണ്ടു കീറുന്ന ഓർമ്മ.

നിറം കെട്ട യഥാർത്യങ്ങൾ
തനിയാവർത്തനം ആകുമ്പോൾ
പെയ്യാൻ മറന്നു പോകുന്നു
മിഴിയിലെ ഘന ശ്യാമം.

കറുപ്പ് കടുക്കുന്ന നിശയിൽ കാക്കുന്നു
ഒരു വേനൽ വിളക്ക്.. അത് അന്യമാകുന്നു..
മിഴിപൂട്ടി ഉള്ളിലെ ചലനത്തിനു കാതോർത്ത്
വിദുരതയിലേക്ക്  വിരൽ നീട്ടുന്ന
മണ്‍പാതയെ ധ്യാനിച്ച് പ്രത്യാശയിലേക്ക്......................................

Sunday, 21 April 2013

നിന്റെ ഓർമ്മ


ഇന്നലകളിൽ കൂടു കൂട്ടിയ
നിന്റെ സൗഹൃദം
ഇന്നകലുന്നു ഒരു തിരയുടെ മായിക്കലിൽ
മനസിന്റെ മുറ്റത്ത്‌
മരവിച്ചു ഇതൾ ഒഴിഞ്ഞ നിന്റെ മുഖം.                                
ഒരു തൂവൽ സ്പർശം
നിലാവിൽ പെയ്തോഴിഞ
ഘനശാമം എന്നപോൽ
മനസ്സിലേക്ക്  വിരല നീട്ടുന്നു.
എന്റെ മേടയിൽ മേയുന്ന ഓർമ്മകൾ മാത്രം.
മനസ്സിന്റെ ഒരുമയിൽ
സൌഹൃദം  ഊട്ടിയ നിറം അണിഞ്ഞ  കാലം.
ബന്ധത്തെ ബാധ്യതയാക്കുന്ന
വിസ്മ്രിതി ശാപമോ?
നിന്റെ വാക്കിന്റെ താപമേന്റെ
കരളിലെ ജലരേഗകളെ തൊട്ടുണർത്തുന്നില്ല.
മിഴിയിൽ മഴ ചേരുന്നില്ല.
ഊട്ടിയ അത്താഴങ്ങൾക്കിന്നരുചി .
ചക്രവാളത്തിൽ അരുനനിറങവേ
പടരുന്ന ഇരുളിൽ
തിരയുന്നത് ഒരു കൈത്തിരി.
നിന്റെ  ചോദ്യം
തീ തുപ്പുന്ന പെട്ടിയെവിടെ?
വനയാത്ര
മുന്നിലുള്ളത് വേർപിരിയലിന്റെ വഴി .
ഒന്നിച്ചുണരുന്ന സ്മൃതി ഗന്ധചിമിഴിനെ മറച്ച്
മറുവഴിയെ ഒരു പദനിസ്വനമകലുന്നു .
ഇവിടെ ഞാൻ മാത്രം നിഴൽ തിണ്ണയിൽ
എന്റെ ഓർമ്മകളിലേക്ക്  നീ വരും വരെ
ഞാൻ കാത്തിരിക്കാം.

Saturday, 20 April 2013

നമ്മൾ തമ്മിൽ


ദൈവമേ
എനിക്ക് നിന്നിലേക്ക്‌
ദൂരങ്ങൾ ഏറെയുണ്ടെങ്കിലും
നിനക്ക് എന്നിലേക്
ഒരു ചുവടുമാറലിന്റെ
നിശബ്ധത മാത്രം.

ഞാൻ
പരിമിതികളുടെ  അച്ചുതണ്ടിൽ
ഭ്രമണം തുടരുമ്പോഴും
അനന്തയിൽ നിന്ന്
അപ്പത്തിൽ ഉയിര് കൊള്ളാൻ
ദൈവമേ
അങ്ങേക് ഒരു വാഴ്ത്തലിന്റെ
വാക്ക് മാത്രം .

എന്റെ മിഴികൾക്ക്
നിന്റെ ദർസനംവരമാകുമ്പോൾ
എന്റ മനസ്സിലെ അങ്കികലഴിയുവൻ
നിനക്ക് ഒരു നോട്ടത്തിലെ
ആര്ദ്രത മാത്രം മതി .

എന്റെ ജീവിതത്തിനു
അപ്പം അന്യമകുബൊൽ
വീണ്ടുമോരു  വർധനവിനും
എന്റെ കുട്ടകളിലെ സമിദ്രിക്കും
നിനക്ക് ഒരു പ്രാർഥനയുടെ
സാവകാശം മാത്രം.

എന്റെയീ യാനത്തിൽ
യാമിനി നേരത്തിൽ
തിരകളുടെ നിശബ്തക്കും
മാരിയുടെ മൃദുലത്ക്കും
നിനക്ക്  ഒരു വാക്കിലെ ബലം മാത്രം.

എന്റെ പിഴകളിലേക്ക്
പഴികൾ നീളുബോളും
നീ മാത്രം
മനസ്സറിഞ്ഞു
മഴയായി
എന്നിലെ തപിക്കലിൽ.

ദൈവം ബിസിയാണ്


ദൈവം എത്തിനോക്കാത്ത ജീവിതങളില്ല
കടന്നു വരാത്ത വഴികളില്ല
പഴങ്കഥയാക്കാത്ത പരിഭവങ്ങളില്ല
അറിയാത്ത വ്യക്തികളില്ല
അവിടുത്തെ കരുതൽ അറിയാത്ത
ഒരു മണൽത്തരി പോലുമില്ല
നമ്മുടെ ആകാശത്ത്‌
സ്വർഗംതുറുന്നു
ദൈവം അരികെ .
എന്നിട്ടും എന്തെ
കാണുന്നില്ലയെന്നുപഴിച്ചു
സ്വർഗതിനു നേരെ
നമ്മുടെ പിണക്കങ്ങളുടെ
നീണ്ട രേഖ സഞ്ചരിക്കുന്നു .
കാത്ടക്കുന്നില്ല നിലവിളികളിൽ
കതകുതുറന്നു കാത്തു നില്ക്കുകയാണ് .
ഉയരുന്ന പ്രാർത്ഥനകൾക്ക്
അപ്പം ഒരുക്കുകയാണ് .
നോവുകൾക്ക്‌ ചിതയോരുക്കുകയാണ് .
മിഴിയിലീക്ക് കാഴ്ച ചേർക്കുകയാണ്
കനവുകളിലീക്ക് നിറം ചാലിക്കുകയാണ്.
ഒട്ടിയ വയറിനു അത്താഴം തിരയുകയാണ് .
ഭക്തന്റെ പരാതിക്ക് ഉത്തരമെഴുതുകയാണ് .
പുരോഹിതന്റെ യാഗത്തിലീക്ക്
ദാനങ്ങളിഴുതി സംപ്രിതനാവുകയാണ്.
ദൈവം വെറുതെയിരിക്കുന്നില്ല
അവിടുന്ന് ബിസിയാണ് .
ഒരേ സമയം പലതിലേക്കും പരന്നുകൊണ്ട്
മടുക്കാതെ പണി തുടരുകയാണ് .
ഒരു പുതിയ ആകാശത്തിനും
പുതിയ ഭുമിക്കും .



Thursday, 4 April 2013

അനുഗ്രഹീതർ



ദൈവത്തിന്റെ തിരച്ചിലിൽ 
ആദ്യം കാഴ്ച വയ്ക്കുന്നത് 
തീരത്തിരിക്കുന്ന തിര നനച്ച 
തുറന്ന മനസ്സുകളെയാണ്

വിയർപ്പിൽ അന്നം തേടുന്നവർ
വീണ്ടും വിയര്പ്പിന്റെ ഗന്ധം  തിരയുന്നവർ
കരുവാളിച്ച മുഖവും 
തഴമ്പിച്ച കയ്യും 
സ്വര്ഗത്തിനു നേരെ നോട്ടമയക്കുമ്പോൾ
മിഴികളിൽ അരുണോദയം വിരുന്നെത്തുന്നത് 
അന്ധമായി ദൈവത്തിൽ അഭയം 
കണ്ടെത്തിയത് കൊണ്ട് മാത്രം 
നിവര്ത്തുന്ന നിയോഗങ്ങളിൽ
അനുഗ്രഹം ഇറങ്ങി വരുന്നത്  കരുതലും .
പൂവരിഞ്ഞുള്ള കാത്തിരുപ്പിനു 
ചില നേരങ്ങളിൽ തീതിന്നുന്നത്
ക്രാന്ത ദർശനത്തിലെ  സ്നേഹബിംബവും

ഒന്നും വെരുതേയാകുന്നില്ല 
എല്ലാം നന്മകളിൽ തളിര്ത്തങ്ങനെ