Thursday, 23 July 2015

പാര¼ര്യം

പാര¼ര്യം


കവിതയിൽ
എനിക്കുള്ള
പാര¼ര്യം
ഇതാണ്‌.
 അപ്പൻ
വിയർപ്പുകൊണ്ടും
അമ്മ
കല്ലടൂപ്പിനരികിലും
നിരന്തരം
കവിത എഴുതികൊണ്ടേയിരുന്നു.
ചേറും
ചോരയും
മണക്കുന്ന
കവിതകൾ.
അവരുടെ കവിത
രുചിചും പിന്നെ
ഭുജിച്ചുമാണ്‌
ഏന്നിലെ കവിത്വമുണർന്നത്.


നാണാറത്ത് ഭ്രാന്തൻ


നാണാറത്ത് ഭ്രാന്തൻ

കല്ല്
മുകളിലേക്കു
കയറ്റിയതും
പിന്നെ ഉരുട്ടിയതും
ഉറക്കെ ചിരിച്ചതും
നിങ്ങളുടെ
ഭ്രാന്തനെ
പരിഹസിക്കാനായിരുന്നു.

Wednesday, 22 July 2015

ഉപകാരം

ഉപകാരം

കാഴ്ച
വാഗ്ദാനം
ചെയ്തവർ
ഉപഹാരമായ്
ആവിശ്യപ്പെട്ടതു
എന്റെ കണ്ണാണ്‌.

അവൾ


അവൾ

അവസാനമായവൾ
ഡയറിയിൽ
ഇങ്ങനെ കുറിച്ചു

കഴുത്തിൽ ഒരു
ചരടിൽ
അവനെന്റെ
ജീവിതം മുഴുവൻ
കെട്ടിയിട്ടു.

ഇനി
വീണ്ടുമൊരു ചരടിൽ
ഞാൻ എന്നെ മുക്തയായ്
തീർക്കുന്നു.

കടലാസ്
അപ്പോഴും
കരഞ്ഞു കൊണ്ടേയിരുന്നൂ



Monday, 20 July 2015

പ്രണയം

പ്രണയം

എനിക്കു
ഞാനാവേണ്ട
നിനക്കു
നീയുമാകേണ്ട
നമ്മുക്കു
നമ്മളായാൽ
                                                                        മാത്രം മതി.

ഒറ്റുകാരൻ

ഒറ്റുകാരൻ

അവൻ എപ്പോഴും
നിങ്ങളോടു കൂടെയുണ്ട്.
അത്താഴ നേരങ്ങളിൽ അരികിലുണ്ട്.
മിഴികളെ നനയിച്ച്
അകലങ്ങളിൽ അനുഗമിച്ച്
ദാഹനേരങ്ങളിൽ നിറചഷക§ നീട്ടിയും
അകങ്ങളിൽ അങ്ങനെ നിറഞ്ഞവൻ
നിന്റെ പണക്കിഴിയുടെ സൂക്ഷിപ്പുകാരനാകുന്നു.
ഒടുവിൽ ഒരു ഇരുട്ടിൽ
സ്വകാര്യതയിലെ ഗത് സെമേനിൽ 
രക്തം വിയർത്തൊട്ടിയ
വിളറിയ വദനത്തെ
ചുംബനം കൊണ്ട് പൊള്ളിച്ചിട്ടവൻ ഓടി മറയവേ
ചുറ്റും അട്ടഹാസങ്ങൾ മാത്രം.
നീ തനിയെ ..
ഉള്ളിൽ ഒടുവിലായ്
ഉറവ പൊട്ടിത്തെറിക്കുന്നു.
ബ്രൂട്ടസേ നീയും.......


നഷ്ട്ടം!

നഷ്ട്ടം!
കളയാനുള്ളതെല്ലാം
കൈവെള്ളയിൽ തന്നിട്ട്
അവനും യാത്രയായി.

സ്വകാര്യം

സ്വകാര്യം

നിന്റെ മിഴികൾ
എനിക്കു നല്കപ്പെട്ട
വാതായനങ്ങളാണ്‌.

അതിലൂടെയുള്ള
അലയലിലാണ്‌
വെളിപാടുകൾ
ബോധനത്തിന്റെ ഉള്ളിൽ
അടരുകൾ തീർക്കുന്നത് .

ഇനി ഉള്ളതെല്ലാം
രണ്ടു ലോകങ്ങൾ
തമ്മിലുള്ള
കൈമാറ്റങ്ങളാണ്‌.