Wednesday, 13 March 2013

മരണം അവസാനമല്ല


മരണം അവസാനമല്ല 


മണ്ണിന്‍റെ മാറിനെ മുറിപ്പെടുത്തി 
ഒരു ശവകുഴിയുണ്ടാക്കി.
ഒരു വിത്തിനെ ജീവനോടെ കുഴിച്ചിട്ടു .
മുക്കിക്കൊല്ലാന്‍ ജലപ്രയോഗം 
വ്രണപ്പെടുത്താന്‍ വളപ്രയോഗം.
ക്രൂരമയ ശ്വാസമുട്ട് .
പിറ്റത്തെ പത്രത്തില്‍ ചൂടോള്ള 
വാര്‍ത്തയുണ്ടാക്കാന്‍  ഉറക്കംമാളച്ചു 
അക്ഷരമെഴുതുന്നു  സ്വന്തം ലേഖകന്‍. 
സംഭവത്തിനു സാക്ഷിയായതില്‍ സംതൃപ്ത്രി .
വിത്തും മണ്ണും  സ്വകാര്യത പങ്കുവച്ചു 
ആഴങ്ങളിലേക്ക്  വേരിന്റെ തേരോട്ടം .
മണ്ണിലേക്ക് വിത്തിന്റെ  സമര്‍പ്പണം.
 ഉള്ളറകളില്‍ ജീവന്റെ പാളികള്‍ തുറന്നു. 

പച്ച തഴച്ചു .
എല്ലാവരും  കാണ്കെ 
അതു വളര്‍ന്നു മരമായ്-
തന്‍റെ ദൗത്യം തുടരുന്നു .
ഈ  പ്രതിഭാസത്തിനു എന്തുപേര്‍ഇടണം .
പുനര്‍ജമ്മ്മമെന്നോ 
മൂന്നുനാള്‍ കഴിഞ്ഞുള്ള ഉയര്‍തെഴുന്നേപെന്നോ .
ഓരോ  വിത്തിലും  നിത്യതയുടെ സ്ത്രോതസുണ്ട് .
പക്ഷേ നമ്മുക്കെന്ടു പറ്റി .
  നാം  മരണത്തെ ഭയപ്പെടുന്നു .    

ഗുരുനാളം


ഗുരുനാളം 

thanks to all my reverent professors
at Jeevalaya...................................
മനസ്സിലെ ശൂന്യതയുടെ 
ഇരുല്‍ക്കീറിനെ കവര്‍ന്നെടുത്തു 
ആദ്യാഷരത്തിലെ അരുണരശ്മി .
വിരലിന്‍റെ മിദൃലതയില്‍                                               
തളം കെട്ടിനില്‍ക്കുന്നു 
നനുത്ത സ്പര്‍ശം പോലെ 
ഗുരുമോഴിയിലെ ആര്‍ദ്രത .

വിടര്‍ന്ന താളുകളില്‍ 
വിരലലോടി ഗുരുവെന്ന വാക്ക് പിറക്കവേ 
അന്ജതയെന്നിലെ നിറം കടുത്ത 
മഴമേഘം  വാര്‍ന്നുപോയി .
മാനം തിരിതെളിച്ചു ഒരു ജ്വലാമുഗതെ .
അത് മനസുകളില്‍ നാളമുളമുനര്‍ത്തി 
മനുഷ്യരെ പ്രകഷഗോപുരങ്ങലാക്കുന്നു. 
നിഴല്‍ തിരയുന്ന ജീവതങ്ങളില്‍ ഇളം കാറ്റുപോലും  ശത്രുതാഭാവം പുലര്താം.
തെളിച്ച ആളുന്ന തിരിനാളങ്ങളെ 
തല്ലി കെടുതാനാവില്ല .
പകര്‍ന്നാടുന്ന ക്യാന്‍വാസ്സിലെ ചലങ്ങളെ 
നിറങ്ങലഴിച്ചു  അടക്കം ചെയ്യുന്നതുവരെ .

ഇനിയും മരിക്കാത്ത ബന്ധങ്ങള്‍ക്ക്


ഇനിയും മരിക്കാത്ത ബന്ധങ്ങള്‍ക്ക് 

മറക്കുവാന്‍ മടിക്കുന്ന ബന്ധങ്ങളേ 
കൊഴിയുവാന്‍ കഴിയാതെ നില്‍ക്കയോ ?            
തെന്നല്‍ തേടി വരും പൂക്കാല സന്തോഷം 
saying good bye to Jeevalaya
to meet again
 കടൽ തിരയായെത്തും 
 തിരതന്‍ സൌഹൃദം 
ഇനിയും നമ്മുക്കായി വിടരുമോ ?
മെല്ലെ പടരുമോ ,വെറുതെ ഈ സന്ദ്യയില്‍ .

മാനം മൂകം ഭാവം ശോകം. 
താരകം കണ്ടുവോ 
തുവൽ ചില്ലോടിഞ്ഞ എൻ ജാലകം 
 .
കരളില്‍ കുറുകിയ വാക്കുകള്‍ ഗാനമായ് 
നിനക്കായ് മീട്ടുമി പാട്ടും ശോകമായ് 
നമ്മുക്കായി പെയ്യുമി പേമാരിയില്‍ 
എന്തിനീ മുത്തുകള്‍ മിഴിനീര്‍ തുള്ളിയായ് 
അറിയാതെ ......പറയാതെ ...വെറുതെ .

മഞ്ഞിന്‍  കുളിര് പൂവിന്‍ സ്വാന്തനം. 
ഭ്രമരം തേടിയോ  കൊഴിഞ്ഞാടുമെന്നിലെ പൂക്കളെ .
കിനാ മേഘം ഇന്നെന്‍  മാറില്‍ കണ്ണീര്‍ പെയ്തുമായ് 
തഴുകുന്ന മോഹക്കാറ്റും വെയില്നീറലായ് 
തണലായ് നില്‍ക്കുമീ മരച്ചില്ലയില്‍ 
കൂടോഴിഞ്ഞുവോ  കിളിക്കുടുകള്‍ 
പറയാതെ .......കരയാതെ ....വെറുതെ .

( ഇതിനു ഈണം നല്കിയ അമൽ വലിയപറബിലിനെ പ്രത്യേകം ഓർക്കുന്നു)

സങ്കടം

സങ്കടം


1. വീട് 
ഉമ്മരപ്പടിക്കലിരുന്നു  ഒരാള്‍ പുക ഭക്ഷിക്കുന്നു
മുകല്‍പ്പരപ്പിലെക്കുയരത്ത പുകയരും അറിയരുത്. 
മോന്തിക്കുടിചിന്നലെ ഉന്മാദ ദ്രാവകം 
ഭുജിക്കാത്ത അഞ്ചാരുവയരുകള്‍ 
മയക്കത്തിലേക്കു ഇറങ്ങിചെന്നു .
പക്ഷേ , അടുപ്പിലുണര്‍ന്നിരിക്കുന്ന 
ഒരു കനല്‍ക്കട്ടയെ 
ഒരു കുട്ടിയിലെ  മിഴിയിലെ നനവ്‌ 
കരിക്കട്ടയാക്കി.

2. വഴി 
തണല്‍ വിരിച്ചരികിലുണ്ടായിരുന്ന 
വൃദ്ധമരത്തിന്  മഴുവിന്‍റെ മുനകൊണ്ട്‌ ദയാവധം. 
ഒരു പിടി മണ്ണെറിഞ്ഞ് വഴിയെന്ന കുട്ടുകരെന്റെ  അന്തിമോപചാരം. 
കരിയിലകല്ലോട്  സ്വകാര്യം പറയുന്ന 
ഒരു ചെറു കാറ്റിന്റെ കുസൃതിയില്‍ 
ഉള്ളിലെ കൊടുംകറ്റൊന്നടങ്ങി .
വിരുന്നെത്തുന്ന പച്ചതഴച്ച 
മുകലങ്ങല്‍ക്കിനി സ്വാഗതം . 

Tuesday, 12 March 2013

Being Human to the Next

There is a lamp that flames within us 
It is in constant burning
Transforming us always towers of light
It sheds the rays of  sun to the next
Empowering each of us becoming human