Monday, 20 July 2015

ഒറ്റുകാരൻ

ഒറ്റുകാരൻ

അവൻ എപ്പോഴും
നിങ്ങളോടു കൂടെയുണ്ട്.
അത്താഴ നേരങ്ങളിൽ അരികിലുണ്ട്.
മിഴികളെ നനയിച്ച്
അകലങ്ങളിൽ അനുഗമിച്ച്
ദാഹനേരങ്ങളിൽ നിറചഷക§ നീട്ടിയും
അകങ്ങളിൽ അങ്ങനെ നിറഞ്ഞവൻ
നിന്റെ പണക്കിഴിയുടെ സൂക്ഷിപ്പുകാരനാകുന്നു.
ഒടുവിൽ ഒരു ഇരുട്ടിൽ
സ്വകാര്യതയിലെ ഗത് സെമേനിൽ 
രക്തം വിയർത്തൊട്ടിയ
വിളറിയ വദനത്തെ
ചുംബനം കൊണ്ട് പൊള്ളിച്ചിട്ടവൻ ഓടി മറയവേ
ചുറ്റും അട്ടഹാസങ്ങൾ മാത്രം.
നീ തനിയെ ..
ഉള്ളിൽ ഒടുവിലായ്
ഉറവ പൊട്ടിത്തെറിക്കുന്നു.
ബ്രൂട്ടസേ നീയും.......


No comments:

Post a Comment