സങ്കടം
1. വീട്
ഉമ്മരപ്പടിക്കലിരുന്നു ഒരാള്‍ പുക ഭക്ഷിക്കുന്നു
മുകല്‍പ്പരപ്പിലെക്കുയരത്ത പുകയരും അറിയരുത്.
മോന്തിക്കുടിചിന്നലെ ഉന്മാദ ദ്രാവകം
ഭുജിക്കാത്ത അഞ്ചാരുവയരുകള്‍
മയക്കത്തിലേക്കു ഇറങ്ങിചെന്നു .
പക്ഷേ , അടുപ്പിലുണര്‍ന്നിരിക്കുന്ന
ഒരു കനല്‍ക്കട്ടയെ
ഒരു കുട്ടിയിലെ മിഴിയിലെ നനവ്
കരിക്കട്ടയാക്കി.
2. വഴി
തണല്‍ വിരിച്ചരികിലുണ്ടായിരുന്ന
വൃദ്ധമരത്തിന് മഴുവിന്‍റെ മുനകൊണ്ട് ദയാവധം.
ഒരു പിടി മണ്ണെറിഞ്ഞ് വഴിയെന്ന കുട്ടുകരെന്റെ അന്തിമോപചാരം.
കരിയിലകല്ലോട് സ്വകാര്യം പറയുന്ന
ഒരു ചെറു കാറ്റിന്റെ കുസൃതിയില്‍
ഉള്ളിലെ കൊടുംകറ്റൊന്നടങ്ങി .
വിരുന്നെത്തുന്ന പച്ചതഴച്ച
മുകലങ്ങല്‍ക്കിനി സ്വാഗതം .
No comments:
Post a Comment