Sunday, 30 June 2013

ഒരു വിരൽ ദൂരം .............

എന്നിലെ വെട്ടം
കെട്ടിരിക്കുന്നു.
 ഈ ഇരുട്ടിൽ
തിരി  തെളിക്കാൻ
ഒരു വിരലെങ്കിലും
അനങ്ങിയിരുന്നെങ്കിൽ    

ഇത് എന്നെ മറയിക്കുന്നു
നിന്നെ എന്നിൽ നിന്നും മായിക്കുന്നു .

വാക്കുകൾ  അലർച്ചകൾ  ആകുന്നു .
അലർച്ചകൾ   അകലങ്ങൾ  ആകുന്നു.
അകലങ്ങൾ ഇടഭിത്തികൾ കെട്ടി
നമ്മെ അന്യരുമാക്കുന്നു .

സ്വകാര്യതയിലെ
വിജനതയിൽ
ഞാനിങ്ങനെ .

ശൈത്യം കയറിവരുന്നു
ഞാൻ  മരവിക്കുന്നു.
മെല്ലെ മരിക്കുന്നു..
നീണ്ട പാഠം പോലെ
ശിശിരത്തിന്റെ നഖക്ഷതങ്ങൾ .

അവ്യക്തതയോടെ
ദൂരമേറിയ
കാടുപിടിച്ച
കവിത മരിച്ച
നിന്നിലേക്കുള്ള
എന്റെ വഴിയും.

വെട്ടം കെട്ടിരിക്കുന്നു
കാഴ്ചകളെ  ഇരുളു
മറയ്ക്കുന്നു .
കറുപ്പിനെ
ഞാൻ
പുതയ്ക്കും
മുൻപ്
തിരി  തെളിക്കാൻ
ഒരു വിരലെങ്കിലും
അനങ്ങിയിരുന്നെങ്കിൽ ...........................    

No comments:

Post a Comment