എന്നിലെ വെട്ടം
കെട്ടിരിക്കുന്നു.
ഈ ഇരുട്ടിൽ
തിരി തെളിക്കാൻ
ഒരു വിരലെങ്കിലും
അനങ്ങിയിരുന്നെങ്കിൽ
ഇത് എന്നെ മറയിക്കുന്നു
നിന്നെ എന്നിൽ നിന്നും മായിക്കുന്നു .
വാക്കുകൾ അലർച്ചകൾ ആകുന്നു .
അലർച്ചകൾ അകലങ്ങൾ ആകുന്നു.
അകലങ്ങൾ ഇടഭിത്തികൾ കെട്ടി
നമ്മെ അന്യരുമാക്കുന്നു .
സ്വകാര്യതയിലെ
വിജനതയിൽ
ഞാനിങ്ങനെ .
ശൈത്യം കയറിവരുന്നു
ഞാൻ മരവിക്കുന്നു.
മെല്ലെ മരിക്കുന്നു..
നീണ്ട പാഠം പോലെ
ശിശിരത്തിന്റെ നഖക്ഷതങ്ങൾ .
അവ്യക്തതയോടെ
ദൂരമേറിയ
കാടുപിടിച്ച
കവിത മരിച്ച
നിന്നിലേക്കുള്ള
എന്റെ വഴിയും.
വെട്ടം കെട്ടിരിക്കുന്നു
കാഴ്ചകളെ ഇരുളു
മറയ്ക്കുന്നു .
കറുപ്പിനെ
ഞാൻ
പുതയ്ക്കും
മുൻപ്
തിരി തെളിക്കാൻ
ഒരു വിരലെങ്കിലും
അനങ്ങിയിരുന്നെങ്കിൽ ...........................
No comments:
Post a Comment