Sunday, 23 August 2015

ശിഷ്യൻ

ശിഷ്യൻ
ജീവിതം
തെളിയുവാനുള്ളതെന്നു
ഗുരു
അവനതു കേട്ട്
ഒരു തിരിയായി.
എല്ലാ വെട്ടങ്ങൾ
കെട്ടപ്പോഴും
അവൻ അനയാതെയുരുകിയുരുകി......
ഒടുവിലങ്ങനെ
മുഴുവനും
വെളിച്ചത്തിനു
നല്കിയവനെ
വായുവിലലിയിച്ച്
ആകാശത്തിൽ
തെളിയുവാനൊരു
താരകമായ്
ദൈവം

തിരഞ്ഞെടുത്തു.

No comments:

Post a Comment