ഇന്നലകളിൽ കൂടു കൂട്ടിയ
നിന്റെ സൗഹൃദം
ഇന്നകലുന്നു ഒരു തിരയുടെ മായിക്കലിൽ
മനസിന്റെ മുറ്റത്ത്
മരവിച്ചു ഇതൾ ഒഴിഞ്ഞ നിന്റെ മുഖം.
ഒരു തൂവൽ സ്പർശം
നിലാവിൽ പെയ്തോഴിഞ
ഘനശാമം എന്നപോൽ
മനസ്സിലേക്ക് വിരല നീട്ടുന്നു.
എന്റെ മേടയിൽ മേയുന്ന ഓർമ്മകൾ മാത്രം.
മനസ്സിന്റെ ഒരുമയിൽ
സൌഹൃദം ഊട്ടിയ നിറം അണിഞ്ഞ കാലം.
ബന്ധത്തെ ബാധ്യതയാക്കുന്നവിസ്മ്രിതി ശാപമോ?
നിന്റെ വാക്കിന്റെ താപമേന്റെ
കരളിലെ ജലരേഗകളെ തൊട്ടുണർത്തുന്നില്ല.
മിഴിയിൽ മഴ ചേരുന്നില്ല.
ഊട്ടിയ അത്താഴങ്ങൾക്കിന്നരുചി .
ചക്രവാളത്തിൽ അരുനനിറങവേ
പടരുന്ന ഇരുളിൽ
തിരയുന്നത് ഒരു കൈത്തിരി.
നിന്റെ ചോദ്യം
തീ തുപ്പുന്ന പെട്ടിയെവിടെ?
വനയാത്ര
മുന്നിലുള്ളത് വേർപിരിയലിന്റെ വഴി .
ഒന്നിച്ചുണരുന്ന സ്മൃതി ഗന്ധചിമിഴിനെ മറച്ച്
മറുവഴിയെ ഒരു പദനിസ്വനമകലുന്നു .
ഇവിടെ ഞാൻ മാത്രം നിഴൽ തിണ്ണയിൽ
എന്റെ ഓർമ്മകളിലേക്ക് നീ വരും വരെ
ഞാൻ കാത്തിരിക്കാം.
As an onlooker i felt some sort of mysterious inner meaning behind ur lines...really awesome go ahead..
ReplyDelete