ശിരസ്സിൽ നാളം കൊളുത്തിനിഴലുകൾക്കിടയിളുടെ ഓടുവാൻ
നിയോഗിതനായ
ഒരു മെഴുകു വണ്ടിയാണ് ഞാൻ .
ഒരു മഴനൂലിൽ
ആകാശക്കീറിൽ നിന്നും ചാഞ്ഞിറങ്ങി
ജാലകപ്പാളിയിൽ ഒലിച്ചിറങ്ങി
നനവ് നല്കുവാൻ വരം ലഭിച്ചകോർത്തപ്പെ ട്ട മുത്താണ് ഞാൻ.
വർണങ്ങൾ കൊണ്ട്
വസന്തം ഒരുക്കുവാൻ
ശിശിരം കടന്നെത്തുന്ന
ചിത്ര ശലഭം ആണ് ഞാൻ.
വെയിൽ തിന്നുന്ന ജീവിതങ്ങൾക്ക്
തണലോരുക്കുവാൻ
ഭുമിയിലേക്ക് എറിയപ്പെട്ട
വിത്തിന്റെ ജന്മ്മം ആണ് ഞാൻ .
ഇന്നലകളിലെ തെറ്റുകൾക്ക്
വൈദ്യം പുരട്ടുവാൻ വന്ന
ഇന്നിന്റെ ശറിയാന് ഞാൻ .
നാളം ആളുമ്പോൾ
നനവ് പടരുമ്പോൾ
വസന്തം ഒരുങ്ങുബോൾ
വിത്ത് മരമാകുബോൾ
ശരികൾ തുടരുമ്പോൾ
കൃതഞജതയിൽ മിഴിയും പൂട്ടി
ഞാൻ ഇവിടെ ..................
No comments:
Post a Comment