Saturday, 4 May 2013

ഓണം




ഓണപ്പൂ  വിരിയവേ
ഓണക്കാറ്റിൽ ഉലയവെ
ഓണനിലാചില്ലയെ  മേല്ലെയുണർത്തി
വിരഹാർദ്രമാം നിഴൽ പാട്  കാണ്കെ
പതിയെ മുളുന്നതാരോ

ഞാനോ നീയോ
നമ്മിലെ മൌനമോ ?

കാതിൽ മൊഴിയാം കിന്നാരം  ഓണനിലാപൂവേ
എന്നും നിന്നോളി എന്നിലുനർത്തും സ്നേഹനിലപൂവേ  ഇതളുണർത്തു........

തുളുംബാൻ തുടിക്കും ഹിമം നനവായ്
തൊടിയിലെ ചില്ലയിൽ പെയ്യാൻ ഉണരവേ
വിടരും കനവിൽ കൊഴിയും കദനം
പറയും കഥയിൽ പതിയും പുരുഷനും .
മറയാതെ അലിയുന്നു ഉള്ളിലെ നന്മകൾ
അറിയാതെ ഉറയുന്നു അകതാരിൽ
സ്നേഹം .. ത്യാഗം ... സൌഹൃദം
സത്യത്തിൽ സാക്ഷ്യമായി
സ്നേഹത്തിൻ സ്മാരകം
ഓണം പൊന്നോണം
വീണ്ടും വരവായി .



കാതിൽ മൊഴിയാം കിന്നാരം  ഓണനിലാപൂവേ
എന്നും നിന്നോളി എന്നിലുനർത്തും സ്നേഹനിലപൂവേ  ഇതളുണർത്തു........



വിളയുന്നു പാടം നിറവുള്ള നെഞ്ചിൽ
സ്നേഹത്തോടരിവാലിൻ സ്പർശനം.
ഇല്ലായ്മ  പറയുന്ന മ ണ്‍ പാത്രങ്ങിളിൽ
വല്ലായ്മ്മ  ഭാവം മറഞ്ഞു  പോയി
ഉണ്ണാതെ ഉറങ്ങുന്ന ഉണ്ണികളുണ്ടോ
ഉറങ്ങാതെ തേങ്ങുന്ന മങ്ക്കളുണ്ടോ
തേടും സ്നേഹം പിന്നെയും                                  
വിളിവാക്കോതി തിരയുന്ന് നാഥൻ
മുറ്റത്തെത്തും  ഓർമയായി          
വിരുന്നിന്റെ   നിസ്വനം .
ഓണം പൊന്നോണം
വീണ്ടും വരവായി


കാതിൽ മൊഴിയാം കിന്നാരം  ഓണനിലാപൂവേ
എന്നും നിന്നോളി എന്നിലുനർത്തും സ്നേഹനിലപൂവേ  ഇതളുണർത്തു........



ഇതിനു ഈണം നല്കിയ അമൽ വലിയപറബിലിനെ പ്രത്യേകം ഓർക്കുന്നു)

No comments:

Post a Comment